ഓരോ വീട്ടിലേയും ആളുകൾ പരസ്പരം അറിയുന്നവർ. സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുമിച്ചു പങ്കാളികളാകുന്നവർ. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഒരുമിച്ച് കൊണ്ടാടുന്നവർ. മനുഷ്യസ്നേഹത്തിന്റെയും പ്രകൃതിമനോഹരിതയുടെയും സംഗമഭൂമിയായ ഇടമായിരുന്നു മുണ്ടക്കൈയും ചൂരൽമലയുമെല്ലാം. പക്ഷേ ഇന്ന്...
എന്നും കണ്ടുകൊണ്ടിരുന്നവരെല്ലാം ഒറ്റ രാത്രിയിൽ അപ്രത്യക്ഷരായ ഈ നാട്ടിൽ ഇനി എങ്ങനെ ജീവിക്കും എന്നതാണ് ജീവനോടെ ബാക്കിയായവരെ അലട്ടുന്ന ചോദ്യം. സ്വർഗമായിരുന്ന ഒരിടം ഉരുൾപൊട്ടലിൽ എങ്ങനെ മാറിമറിഞ്ഞെന്ന് പറയുകയാണ് ലേഖകൻ...
വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നു (Photo by REUTERS)
Mail This Article
×
ചേറുപറ്റിയ നനഞ്ഞ തോർത്തിൽ പൊതിഞ്ഞ് സ്ട്രെച്ചറിൽ എന്തോ കൊണ്ടുപോകുന്നു. അടുത്തെത്തിയപ്പോഴാണ് അത് മണ്ണിനടിയിൽ പൂണ്ടുപോയ ഒരു കുട്ടിയുടെ മൃതദേഹമാണെന്നു മനസ്സിലായത്. മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽനിന്ന് കിട്ടിയ മൃതദേഹമാണത്. അൽപം ദൂരത്തേക്ക് മാറ്റിയ ശേഷം റോഡരികിൽ സ്ട്രെച്ചറിൽ തന്നെ കിടത്തി ആ മൃതദേഹം കഴുകി. കഴുകാൻ സാധിക്കുന്ന വിധത്തിലായിരുന്നില്ല മൃതദേഹം. വീണ്ടും, ആ കുഞ്ഞിന്റെ ചേതനയറ്റ ദേഹവും ചുമന്ന് നടന്ന ശേഷം കുറച്ചു താഴെയായി നിർത്തിയ പിക്കപ്പ് വാനിന് പിന്നിലേക്ക് കയറ്റി രക്ഷാപ്രവർത്തകർ കുന്നിറങ്ങി. ആ കുട്ടിക്കുവേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിക്കാൻ പോലും ആരും അവിടെയുണ്ടായിരുന്നില്ല. അല്ല, കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണീരെല്ലാം വറ്റിയിരുന്നു. അവരുടെ കവിളിൽ ഉണങ്ങിപ്പറ്റിയിരിക്കുന്ന ചെളിയിലൂടെ അതുവരെ ഒഴുകിയത് കണ്ണീരിന്റെ ഉപ്പുചാലുകളായിരുന്നു...
മുണ്ടക്കൈയുടെ ഇപ്പോഴത്തെ ചിത്രമാണിത്. എവിടെയാണ് മൃതദേഹങ്ങൾ കിടക്കുന്നതെന്ന് അറിയില്ല. വീടുണ്ടായിരുന്നോ റോഡുണ്ടായിരുന്നോ എന്നറിയില്ല. മുണ്ടക്കൈയിൽ നിന്ന് നോക്കിയാൽ
English Summary:
Landslides in Wayanad; Rescue Operations Underway: Ground Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.