എല്ലാം നഷ്ടമായവർക്ക് വാസയോഗ്യമല്ലാത്ത ‘സൂനാമി വീടു’കൾ പോരാ, വയനാട്ടിൽ പ്രത്യേക മാനദണ്ഡങ്ങളുമായി സർക്കാർ
Mail This Article
×
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന വീടുകൾക്കു സർക്കാർ പ്രത്യേക ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കും. സൂനാമി ദുരിതബാധിതർക്കായി ചിലർ നിർമിച്ച വീടുകൾ പെട്ടെന്നു വാസയോഗ്യമല്ലാതാകുകയും അറ്റകുറ്റപ്പണി നടക്കാതിരിക്കുകയും ചെയ്തതിനാലാണു ഗുണനിലവാരം ഉറപ്പാക്കുന്നത്. ഉറ്റവരെല്ലാം നഷ്ടമായ കുട്ടികളെ ദത്തു നൽകുന്നതിനു കർശന വ്യവസ്ഥകളുള്ളതിനാൽ സ്പോൺസർഷിപ് രീതി ആലോചിക്കും. മുതിരുംവരെ താമസിക്കാനും പഠിക്കാനുമായി പ്രത്യേക പാക്കേജ് ഉണ്ടാകും. ഇതുൾപ്പെടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച ചർച്ചകൾ സർക്കാർ തുടങ്ങിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.