ഇസ്രയേൽ ചാരക്കണ്ണുകൾ തേടുന്നു, എവിടെ സിന്‍വർ? ഗാസയിലെ തുരങ്കത്തിൽ ഒളിച്ചോ ഹമാസിന്റെ പുതിയ മേധാവി?
Mail This Article
ജൂലൈ 31നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്. അധികം വൈകാതെതന്നെ പുതിയ തലവനെ ഹമാസ് തീരുമാനിക്കുകയും ചെയ്തു– യഹ്യ സിൻവർ. എന്നാൽ എവിടെയാണ് സിൻവർ? പുതിയ സ്ഥാനത്തെത്തിയതിനു ശേഷമല്ല, അതിനു മുൻപേ തന്നെ ഏറെ നാളായി ആരും യഹ്യയെ കണ്ടിട്ടില്ല. ഗാസയിലെ തുരങ്കങ്ങളിലൊന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനെതിരെ 2023 ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ സിൻവർ അതിനു ശേഷമാണ് പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷനായത്’. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനുതന്നെ കാരണമായത് ഒക്ടോബറിലെ ആ ആക്രമണമായിരുന്നു. ഖാൻയൂനിസിലെ ഭൂഗർഭ അറയിലൂടെ സിൻവർ നടക്കുന്നതിന്റെ ഒരു വിഡിയോ 2024 ഫെബ്രുവരിയിൽ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. ഇതാണ് ഹമാസിന്റെ പുതിയ മേധാവിയുടെ ഒളിയിടം സംബന്ധിച്ച് ലഭിച്ചിട്ടുള്ള ഏക സൂചന. ഹനിയയ്ക്കു പകരം യഹ്യ സിൻവറിനെ തിരഞ്ഞെടുത്ത വാർത്ത ഹമാസ് ഓഗസ്റ്റ് ആറിനു രാത്രിയാണ് പുറത്തു വിട്ടത്.