ഹിൻഡൻബർഗ്: മോദിയെ തള്ളിപ്പറയുമോ നിതീഷ്? ബർമുഡയിലെ നിക്ഷേപത്തിന് എന്തിന് മാധബി മെയിൽ അയച്ചു?
Mail This Article
ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നംവയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും. ഇതോടെ ബിജെപിയുടെ വിമർശനമത്രയും രാഹുലിനു നേരെയായി. കഴിഞ്ഞ വർഷം ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) പ്രസ്താവനയ്ക്കപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്നാണു ധനമന്ത്രാലയത്തിന്റെ നിലപാട്. അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശ്യപരവുമെന്നു പറഞ്ഞ് ഹിൻഡൻബർഗിന്റെ ആരോപണത്തെ ഇത്തവണയും അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമെന്നാണു കഴിഞ്ഞതവണ അദാനി പറഞ്ഞത്. ബിജെപിയും അതേ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോൾ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അന്ന്...