കമലയോ ട്രംപോ? യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? ‘ചതിക്കുന്നവരെ’ തടയാനാകില്ല, ചാഞ്ചാട്ടവുമേറെ!
Mail This Article
അമേരിക്കൻ പൗരന്മാർ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവർ യഥാർഥത്തിൽ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജ് എന്നൊരു 538 അംഗ സമിതിയെയാണ്. അമേരിക്കയിലെ ഓരോ സംസ്ഥാനവും കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 സീറ്റ് വീതമാണുള്ളത്. അതുപോലെ അധോസഭയായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായ അംഗങ്ങളും. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 2 സെനറ്റർമാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാൽ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതുപോലെ 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്നു തിരഞ്ഞെടുക്കുന്ന 538 ഇലക്ടറൽ കോളജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ