അന്ന് കോടിയേരി പറഞ്ഞു, ‘പാർട്ടി വിടരുത്’; യാത്രാവിലക്കിലും പിണറായി മിണ്ടിയില്ല: ‘പിൻഗാമി’യെ വെട്ടിയത് ആരൊക്കെ?
Mail This Article
കണ്ണൂർ രാഷ്ട്രീയത്തിലെ പ്രബലനായിരുന്നു ഇ.പി.ജയരാജൻ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നാലെ കേരളത്തിൽ സിപിഎമ്മിന്റെ അമരത്ത് എത്തുമെന്നു കരുതിയിരുന്ന നേതാവ്. പാർട്ടിയുടെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് (1980–84). പക്ഷേ, എല്ലാ ഉയർച്ചകളും അസ്തമിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള അവരോഹണം. രാഷ്ട്രീയ എതിരാളികളുടെ തോക്കിൻമുനയിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട ഇപിക്ക് ജീവിക്കുന്ന രക്തസാക്ഷിയെന്ന പരിഗണനയാണു പാർട്ടിയിലുണ്ടായിരുന്നത്. പിണറായിയുടെയും കോടിയേരിയുടെയും പിൻഗാമിയായാണ് ഇപി പാർട്ടി ജില്ലാ സെക്രട്ടറിയായത്. ഇതേ മാതൃകയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും എത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാൽ, തുടരെ വിവാദങ്ങളിൽപെട്ടതു വിനയായി. വിവാദങ്ങളിൽനിന്ന് ഓരോ തവണയും രക്ഷപ്പെടാൻ തുണയായത്