2024 ഓഗസ്റ്റ് 9ന് രാജ്യം ഉണർന്നെണ്ണീറ്റത് അതിക്രൂരമായ ബലാത്സംഗ വാർത്തയിലേക്കായിരുന്നു. ചെറുത്തുനിൽപ്പിനൊടുവിൽ പിടിച്ചുനില്‍ക്കാനാവാതെ കൊലചെയ്യപ്പെട്ട കൊൽക്കത്ത ആർ.ജി.കർ ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ രാജ്യത്തിന്റെ മുഴുവൻ കണ്ണീരായി മാറാൻ നിമിഷങ്ങളെടുത്തില്ല. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടത്തിനു ശേഷവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു തരി പോലും മുന്നോട്ടു പോകാൻ നമുക്കായിട്ടില്ല എന്നതിന്റെ തെളിവു കൂടിയായി അത്. ഇടുപ്പെല്ല് തകർന്ന്, കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ച് രക്തം വാർന്ന്, ദേഹമാസകലം അതിക്രൂരമായ മുറിവുകളുമായാണ് അവളുടെ ശരീരം കണ്ടെടുത്തത്. തൊഴിൽസ്ഥലത്ത് സുരക്ഷ ഉറപ്പാക്കണമെന്നും സ്ത്രീസുരക്ഷാ നിയമങ്ങൾ ശക്തമാക്കണെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി. രാജ്യവ്യാപക പ്രതിഷേധമായി അത് കത്തിപ്പടർന്നു. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും ആദ്യം മുതൽ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. സമരക്കാർക്കൊപ്പം തൃണമൂലിലെ വനിതാ എംപിമാരെ ഒപ്പം കൂട്ടി മുഖ്യമന്ത്രി മമതാ ബാനർജി കൂടി തെരുവിലിറങ്ങിയതോടെ പ്രതിപക്ഷ വിമർശനം ശക്തമായി. ഒടുവിൽ, സംഭവം നടന്ന് ഒരു മാസത്തിനകം ബലാത്സംഗ കേസുകളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത ബിൽ’ ബംഗാൾ നിയമസഭ പാസാക്കിയിരിക്കുന്നു. കേസന്വേഷണം, ശിക്ഷ എന്നിവ സംബന്ധിച്ച പല നിർണായക തീരുമാനങ്ങളും അപരാജിത ബില്ലിലുണ്ട്. എന്തൊക്കെയാണ് പ്രധാന നിർദേശങ്ങൾ? സംസ്ഥാനങ്ങൾ പാസാക്കുന്ന ഇത്തരം നിയമങ്ങൾക്ക് നിയമസാധുതയുണ്ടോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com