കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യമെങ്ങും പ്രതിഷേധമുയർന്നപ്പോൾ, ആ നീച കൃത്യത്തിന്റെ വിഡിയോ പണം കൊടുത്തു വാങ്ങാൻ ഓൺലൈനിൽ വരി നിൽക്കുകയായിരുന്നു ചിലർ. രാജ്യത്തിന്റെ പല ഭാഗത്തും, സമൂഹത്തിന്റെ പല തുറകളിലുള്ള ജനങ്ങൾ മെഴുകുതിരി തെളിച്ചും പ്രതിഷേധമാർച്ച് നടത്തിയും ആ പെൺകുട്ടിക്കു നീതി ലഭിക്കാനായി പ്രാർഥിക്കുകയും പൊരുതുകയും ചെയ്തപ്പോൾ സമൂഹമാധ്യമമായ ടെലഗ്രാമിലെ ചില ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകൾ ഇങ്ങനെയായിരുന്നു – ‘ബലാത്സംഗ വിഡിയോകൾ കുറഞ്ഞ നിരക്കിൽ’, ‘820 ൽ അധികം വിഡിയോകൾ 99 രൂപയ്ക്ക്’... കുട്ടികളുടെ അശ്ലീല വിഡിയോകൾ, ബലാത്സംഗ വിഡിയോകൾ തുടങ്ങിയവയായിരുന്നു ഈ ‘പാക്കേജി’ൽ. ഒരു ക്ലിപ്പിന് 12 പൈസ വച്ചാണ് ബലാത്സംഗ വിഡിയോകൾ ഓൺലൈനിൽ വിറ്റുപോകുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. ഒരു ബലാത്സംഗ വാർത്ത പുറത്തുവന്നാൽ ഗൂഗിൾ സേർച്ചിലും മറ്റും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ കിട്ടുമോ എന്നു തിരയുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്നും അതിൽ പറയുന്നു. നേരത്തേ ഇത്തരം വിഡിയോകൾ ഡാർക്ക് വെബിൽ മാത്രമാണ് ലഭ്യമായിരുന്നത്. പ്രത്യേക ബ്രൗസർ ഉപയോഗിച്ചും ക്രിപ്റ്റോ കറൻസി പോലുള്ള ബദൽ മാർഗങ്ങളിലൂടെ പണമിടപാടുകൾ നടത്തിയുമാണ് ഇത് പ്രചരിച്ചിരുന്നത്. ഇന്ന് അത്തരം വിഡിയോകളും നിരോധിത ഉള്ളടക്കങ്ങളും ടെലഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ വഴി വ്യാപകമായി പ്രചരിക്കുന്നു. കർണാടകയിൽ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വിഡിയോകൾ പുറത്തുവന്നപ്പോഴും മണിപ്പുരിൽ വനിതകളെ നഗ്നരാക്കി നടത്തി വിഡിയോ പകർത്തിയെന്ന വാർത്ത വന്നപ്പോഴും ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ഒരുകൂട്ടമാളുകൾ തിരഞ്ഞത് ഈ വിഡിയോകൾ എങ്ങനെ കാണാമെന്നായിരുന്നു. ലഹരിമരുന്നു മാഫിയകളുടെയും ക്രിമിനലുകളുടെയും ഭീകരരുടെയും ഇടപാടുകളും ആശയവിനിമയവും മുതൽ ഡേറ്റാ മോഷണവും സിനിമകളുടെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com