പുതിയ ശ്രീലങ്കൻ പ്രസിഡന്റിന് ചായ്വ് ചൈനയോട്; അദാനിയുടെ ലങ്കൻ നിക്ഷേപവും പരുങ്ങലിൽ; ആർക്കൊപ്പമാകും അനുര?
Mail This Article
അഞ്ചു വർഷം മുൻപു ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ വെറും 3.2% വോട്ടു മാത്രമാണ് അനുര ദിസനായകെയ്ക്കു ലഭിച്ചത്. എന്നാൽ, ഇത്തവണ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. അഴിമതിവിരുദ്ധത, സാമൂഹികനീതി, സാമ്പത്തിക പരിഷ്കാരങ്ങൾക്കുള്ള ആവശ്യകത തുടങ്ങിയവ ഉയർത്തിക്കാട്ടിയുള്ള പ്രസംഗങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനങ്ങളെ ആകർഷിച്ചതാണു കാരണം. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ തുടക്കക്കാരനല്ല ദിസനായകെ. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു അദ്ദേഹം. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) കൊളംബോയിൽനിന്നുള്ള എംപിയുമാണ്. അനുരാധപുര ജില്ലയിലെ തംബുട്ടെഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ ആ ഗ്രാമത്തിൽനിന്നു സർവകലാശാലാ വിദ്യാഭ്യാസം നേടിയ ആദ്യ വ്യക്തിയാണ്. 1987ലെ ജെവിപിയുടെ രാഷ്ട്രീയകലാപത്തിൽ അണിചേർന്നതുമായി ബന്ധപ്പെട്ടുള്ള ഭീഷണികൾ കാരണം, പെറഡെനിയ സർവകലാശാലയിൽ ലഭിച്ച ഡിഗ്രി പ്രവേശനം