ഏതുനിമിഷവും വരാം സിപിഎമ്മിന്റെ ആ പ്രഖ്യാപനം; അൻവറിന് മറ്റൊരു പാർട്ടിയിൽ ചേരാനാകുമോ?
Mail This Article
സിപിഎം പാർലമെന്ററി പാർട്ടിയിൽനിന്ന് അൻവറിനെ ഒഴിവാക്കിയുള്ള പ്രഖ്യാപനം ഏതു സമയത്തും വരാം. സെപ്റ്റംബർ 25നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതാണ്. എൽഡിഎഫ് പാർലമെന്ററി പാർട്ടിയുടെ ബ്ലോക്കിൽനിന്ന് അദ്ദേഹത്തെ മാറ്റാനും പാർട്ടി സ്പീക്കറോട് ആവശ്യപ്പെടും. പാർലമെന്ററി പാർട്ടി അംഗമായി അൻവറിനെ സിപിഎം വിശേഷിപ്പിക്കുന്നെങ്കിലും യഥാർഥത്തിൽ നിയമസഭാകക്ഷി സഹകരിപ്പിക്കാൻ തീരുമാനിച്ച സ്വതന്ത്രരുടെ പട്ടികയിലാണ് അദ്ദേഹം ഉള്ളത്. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് സിപിഎമ്മിനു നൽകിയ സീറ്റാണ് നിലമ്പൂർ. അവിടെ അൻവർ മത്സരിച്ചത് പാർട്ടി ചിഹ്നത്തിലല്ല; ഓട്ടോറിക്ഷയായിരുന്നു ചിഹ്നം. ‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന് അൻവറിനെ വിശേഷിപ്പിക്കാമെങ്കിലും സഭയിൽ അദ്ദേഹം ‘സ്വതന്ത്രൻ’ തന്നെയാണ്. മുന്നണി വിപ്പോ പാർട്ടി വിപ്പോ ബാധകമാവില്ല. സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതുകൊണ്ടു തന്നെ അൻവറിന് മറ്റൊരു പാർട്ടിയിൽ ചേരാനും