പോരിനുറച്ച് പാർട്ടി; അൻവറിനെ തള്ളി മുഖ്യമന്ത്രിയും ഗോവിന്ദനും; ഇനി ‘സ്വതന്ത്ര’ പടയൊരുക്കം
Mail This Article
പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും