ഹരിയാനയിൽ ബിജെപിയെ ജയിപ്പിച്ചത് വോട്ടിങ് മെഷീനോ? ‘ഇവിഎം’ സംശയരോഗത്തിന് മരുന്നില്ലേ! ഉത്തരം ഒളിപ്പിച്ച് ഈ കണക്ക്

Mail This Article
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വോട്ടെണ്ണൽ കഴിയുമ്പോൾ പതിവായി കിട്ടിയിരുന്ന ചീത്തപ്പേര് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടാതിരുന്നപ്പോൾ ഞെട്ടിയത് വോട്ടിങ് മെഷീനായിരിക്കും (ഇവിഎം). എന്നാൽ ഇത് അധികനാൾ നീണ്ടില്ല. കേവലം നാലു മാസം കഴിഞ്ഞ് ഹരിയാനയിലെ വോട്ടെണ്ണിയപ്പോൾ വീണ്ടും ഇവിഎം പ്രതിക്കൂട്ടിലായി. എല്ലാവരും കൂടി വീണ്ടും വോട്ടിങ് യന്ത്രത്തെ നാണം കെടുത്തുകയാണ്. സത്യത്തിൽ വോട്ടിങ് മെഷീൻ എന്തു പിഴച്ചു? അറിയില്ല... എന്തായാലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം വോട്ടിങ് മെഷീന് പിന്നെയും പേരുദോഷമുണ്ടാക്കിയെന്നതിൽ മറുചോദ്യമില്ല. തങ്ങളുടെ തോൽവിയുടെ കാരണം വോട്ടിങ് മെഷീനിലെ കുഴപ്പങ്ങളാണെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. വോട്ടിങ് മെഷീനെ പ്രതിചാരി മുൻപ് പല തവണ ഉന്നയിച്ച ആരോപണങ്ങൾ സുപ്രീം കോടതി തീർപ്പോടെ ഏറക്കുറെ കെട്ടടങ്ങിയതായിരുന്നു. എന്നാൽ വീണ്ടും തീയും പുകയുമായി സംശയങ്ങള്‍ പുറത്തു വരികയാണ്. ഹരിയാനയിലെ ഫലം നോക്കിയാൽ വോട്ടിങ് മെഷീനാണോ വോട്ടർമാരാണോ ‘കുഴപ്പക്കാർ’ എന്ന് സംശയിക്കാതെ തരമില്ല. തോറ്റവരും ജയിച്ചവരും പോർവിളി നടത്തുമ്പോൾ ഇരുകൂട്ടരേയും ജനം ഒരുപോലെ കൈകാര്യം ചെയ്തെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും ശക്തമായ പ്രചാരണം നടത്തിയ പാർട്ടി എങ്ങനെ തോറ്റു? ഈ ചിന്തയാണ് കോൺഗ്രസിനെ കുഴക്കുന്നത്. എന്നാൽ ഇതെല്ലാം കോൺഗ്രസിന്റെ