ഒരു വർഷമായി ഇസ്രയേൽ സൈനികരും രഹസ്യാന്വേഷണ ഏജൻസികളും ഒപ്പം യുഎസും രാപകലില്ലാതെ തിരഞ്ഞിരുന്ന ‘മോസ്റ്റ് വാണ്ടഡ്’ വ്യക്തി ഒടുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. സായുധ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്. ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും. ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യയെ തേടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളും തിരച്ചിലുമെല്ലാം. എങ്ങനെയാണ് ഈ ഹമാസ് നേതാവിനെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com