ഉപതിരഞ്ഞെടുപ്പു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദമായി കത്തിപ്പടരുകയാണ് കൂറുമാറ്റത്തിനുള്ള നൂറുകോടി വാഗ്ദാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായ ‘കൂറുമാറ്റത്തിനു കോഴ’യെന്ന വിവാദമാണ് കേരളത്തില്‍ എല്‍ഡിഎഫിനുള്ളിൽ പുകയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിയമസഭാ സമ്മേളനകാലത്തു നടന്നുവെന്നു പറയപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയത്. മുഖ്യമന്ത്രി വിളിപ്പിച്ചപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു കൈമാറിയെന്നു പറയുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാവരോടുമായി പ്രതികരിക്കാമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. തോമസ് കെ. തോമസാകട്ടെ വാർത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. യഥാർഥത്തിൽ എന്താണ് ഈ കോഴവിവാദം? എന്തുകൊണ്ടാണ് നിലവിൽ ഇത്തരമൊരു വിവാദം ഉയർന്നുവന്നത്? ആരെയെല്ലാമാണ് വിവാദം യഥാർഥത്തിൽ ലക്ഷ്യമിടുന്നത്?

loading
English Summary:

What is the Bribery Controversy that Erupted in the LDF? Why is NCP MLA Thomas K. Thomas Being Targeted by Antony Raju? Does CM Pinarayi Vijayan Believe These Allegations? An Explanation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com