നമ്മുടെ നാട്ടിലൊരു തിര‍ഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്‍സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ

loading
English Summary:

How The US Presidential Election Works? Here Is The Breakdown Of The Entire Process Step-By-Step, From Voter Registration To The Final Vote Count. Discover The Key Components Of The Electoral System, Including The Role Of The Electoral College and The Importance Of Primaries And Caucuses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com