മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്‌ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി. പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി. നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും

loading
English Summary:

Graphics: How Seven Swing States Facilitated Donald Trump's Return to the White House in the US Presidential Election: An Illustrated Explanation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com