യുഡിഎഫിനായി കോൺഗ്രസ് ദേശീയ നേതാവ്, എൽഡിഎഫിനായി മുൻ എംഎൽഎ, എൻഡിഎക്കായി കോർപറേഷൻ കൗൺസിലർ. ഒപ്പം മറ്റ് 13 പേരും. ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ ഏറ്റുമുട്ടുന്നത് ജനമനസ്സറിയുന്ന സ്ഥാനാർഥികൾ
രാഹുൽ ഗാന്ധി അടിച്ചേൽപിച്ച തിരഞ്ഞെടുപ്പ് എന്ന എൽഡിഎഫ് പ്രചാരണത്തിന് വയനാടിനെ രാഹുൽ കൈവിട്ടില്ലെന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വമെന്ന് യുഡിഎഫ് മറുപടി.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് ഇതുവരെ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും തുറന്ന പോരിൽ. കോൺഗ്രസിലെ കുടുംബാധിപത്യവും ദേശീയരാഷ്ട്രീയത്തിലെ സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടുമാണ് എൻഡിഎയുടെ വജ്രായുധങ്ങൾ.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽമലയിൽ എത്തിയ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ദുരന്ത സ്ഥലത്ത് നിർമിച്ച താൽക്കാലിക നടപ്പാലത്തിലൂടെ നടക്കുന്നു. ടി.സിദ്ദീഖ് എംഎൽഎ സമീപം. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
ദുഷ്കരമായ 9 ഹെയർപിൻ വളവുകളുള്ള ഇടുങ്ങിയ ചുരം കയറിവേണം വയനാട്ടിലെത്താൻ. എന്നാൽ, വയനാട്ടുകാരുടെ ഹൃദയത്തിലേക്കുള്ള വഴി ചുരത്തെക്കാൾ വിശാലമാണ്. മനസ്സിനു പിടിച്ചവരെ അത്രപെട്ടെന്നൊന്നും ഈ നാടു കൈവിടാറില്ല. സ്വാതന്ത്ര്യസമരകാലം മുതലേ കോൺഗ്രസിന്റെ മൂവർണക്കൊടിയോടാണു കൂടുതൽ പ്രിയം. ബാലറ്റിനു പകരം ബുള്ളറ്റിൽ വിശ്വാസമർപ്പിച്ച വിപ്ലവകാരികൾക്ക് ഒളിത്താവളമായിരുന്നെങ്കിലും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരിക്കലും വയനാട് ചുവപ്പിനോടൊപ്പം നിന്നിട്ടില്ല. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിനു കോൺഗ്രസും യുഡിഎഫും വയനാട് തിരഞ്ഞെടുത്തതിന്റെ കാരണവും ആ മനസ്സുറപ്പുതന്നെ.
7 മാസത്തിനിടെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണു വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ജയിക്കുമോയെന്നതല്ല, ഭൂരിപക്ഷം എത്ര ലക്ഷം കടത്താനാകുമെന്നതാണ് യുഡിഎഫ് ക്യാംപിലെ ചർച്ച. 35 വർഷമായി തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുള്ള പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. 2019ൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയശേഷം അവിടെ കൂടുതൽ സജീവമായിരുന്നു.
English Summary:
Wayanad's 'Mini India' Election: Rahul's Legacy, Priyanka's Fight: Can UDF Maintain Grip on Wayanad in High-Stakes Bypoll?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.