ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻ‌പ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മ‍ഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.

loading
English Summary:

From Rashes to Vitiligo: Understanding Skin Diseases and Their Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com