IN NYY 1 - കടല്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭൂപടത്തില്‍ തെളിഞ്ഞു നിൽക്കുകയാണ് ആ ലൊക്കേഷൻ കോഡ്. കേരളതീരത്തെ സുവര്‍ണശോഭയില്‍ അടയാളപ്പെടുത്തി ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചു കഴിഞ്ഞു വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ട്രയല്‍ റണ്‍ വിജയകരമായതോടെ ഇനി വാണിജ്യാടിസ്ഥാനത്തിലാവും തുറമുഖം പ്രവര്‍ത്തിക്കുക. 2024 ജൂലൈ 11ന് ആദ്യ മദര്‍ഷിപ്പ് അടുത്തതു മുതല്‍ അഞ്ചു മാസം നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ ലോകത്തെ മറ്റേതു പ്രമുഖ തുറമുഖത്തോടു കിടപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞം കാഴ്ചവച്ചത്. ട്രയല്‍ റണ്‍ കാലത്ത് അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 75 ചരക്ക് കപ്പലുകള്‍ എത്തുകയും 1.51 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സര്‍വീസുകളെ ബാധിക്കാത്ത ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി നടക്കാനുള്ളത്. ഇതിനായി മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാ

loading
English Summary:

Vizhinjam Port Sets Sail: Kerala's first international deep-sea transshipment port, is now operational after a successful trial run.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com