2018 ഏപ്രിൽ 7, വൈകിട്ട് 7 മണി. സിറിയയിലെ ഡമാസ്കസിൽ കിഴക്കൻ ഗൗട്ടയിലെ തെരുവിലൂടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനം മരണവെപ്രാളത്താൽ അലറിക്കരഞ്ഞ് ചിതറിയോടുകയാണ്. ഓട്ടത്തിനിടെ ചിലർ റോഡിൽ മരിച്ചുവീഴുന്നു. നിമിഷ നേരത്തിനുള്ളിൽ ആ തെരുവുകൾ നുരയും പതയുമൊഴുകുന്ന മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. ചലനമറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടി. അതെ, ബഷാർ അൽ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതായിരുന്നു അത്. ആ രാത്രി കണ്ടതെല്ലാം കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ടു കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടൻ അവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽക്കണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തളർന്നിരുന്നു പലരും. ഒരിറ്റുവെള്ളം നൽകാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല. പലരുടെയും വായിൽനിന്ന് മഞ്ഞപ്പുകയായിരുന്നു പുറത്തേക്കു വന്നത്. സ്വന്തം ജനങ്ങള്‍ക്കു നേരെ അസാദ് നടത്തിയ ദയാരഹിതമായ രാസായുധ ആക്രമണം... സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ട് കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടനെ സിലിണ്ടറുകളെല്ലാം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ദയനീയ കാഴ്ചകളായിരുന്നു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽകണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. മിക്കവരുടെ വായിൽ നിന്നും നുരയും പതയും വന്നു,

loading
English Summary:

Syria's Chemical Weapons: Syrian chemical weapons attacks caused widespread death and suffering under Bashar al-Assad's regime.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com