ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലും ലോകം ആദരിച്ചിരുന്ന ഡോ. മന്മോഹന് സിങ് വിടപറഞ്ഞിരിക്കുന്നു. ലോക സാമ്പത്തികരംഗം തകർച്ചയിൽ നിന്ന് കരകയറിയതിന് മൻമോഹൻസിങ്ങിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾ ഏറെ നിർണായകമായിരുന്നുവെന്ന് പറഞ്ഞത് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്
‘‘നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നത് രാജ്യത്തിന് ദുരന്തമായിരിക്കും’’ എന്ന് ഒരിക്കൽ പറഞ്ഞിട്ടുള്ള മൻമോഹൻ സിങ്, മറ്റൊരിക്കൽ ഒരു മുന്നറിയിപ്പു കൂടി നൽകി. ‘‘നമ്മുടെ രാജ്യത്തെ തുടർന്നും മതത്തിന്റെയും ജാതിയുടെയും മറ്റ് വിഭജിത ഘടകങ്ങളുടേയും പേരിൽ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഗുരുതരമായൊരു അപകടമാണ് കാത്തിരിക്കുന്നത്’’ എന്ന്.
ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയല്ല എന്ന് മൻമോഹൻ പറയുമ്പോൾ അത് വിശ്വസിക്കാൻ നമുക്കു മുന്നില് ഇത്തരത്തിൽ ഒട്ടേറെ കാരണങ്ങളുണ്ട്.
Mail This Article
×
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം.
2004 മുതല്‍ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
English Summary:
Dr. Manmohan Singh: Architect of Modern India's Economy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.