പത്ത് വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടന്നതോടെ ജമ്മു കശ്മീരിലെ രാഷ്ട്രീയവിവാദങ്ങൾ അടങ്ങിയെന്നാണു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 2 അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിക്കാണ് ഇപ്പോൾ കശ്മീർ സാക്ഷ്യംവഹിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തശേഷം മണ്ഡലപുനർനിർണയം നടത്തിയിരുന്നു. ഇതുപ്രകാരം 2024ൽ 90 സീറ്റുകളിലേക്കു നടത്തിയ വോട്ടെടുപ്പിൽ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ, അഞ്ച് വർഷം മാത്രം പ്രായമുള്ള കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിന് ഭരണത്തിലേറി രണ്ടരമാസം പിന്നിട്ടിട്ടും ‘സ്റ്റിയറിങ്’ കയ്യിൽ കിട്ടിയിട്ടില്ല. കേന്ദ്രമന്ത്രിപദവിക്കു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തെത്തിയ മനോജ് സിൻഹയും രണ്ടാംവട്ടം മുഖ്യമന്ത്രിയായ ഒമർ അബ്ദുല്ലയുമാണു കൊമ്പുകോർക്കുന്നത്. പൊലീസ്, ക്രമസമാധാനനില എന്നിവയിലടക്കം ലഫ്. ഗവർണർക്കു വിപുലമായ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയതോടെ മനോജ് സിൻഹ കൂടുതൽ കരുത്തനായിരിക്കുകയാണ്. ഭീകരവാദം വർധിച്ച

loading
English Summary:

Kashmir's Power Struggle: Lieutenant Governor vs. Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com