'കെ റെയിൽ വരും കേട്ടോ'– എന്തേ പിന്നെ കേട്ടില്ല! മഞ്ഞക്കുറ്റി വീണിടം ഇപ്പോൾ നരകം; ചുളുവിലയിൽ വാങ്ങിക്കൂട്ടി ഭൂമാഫിയ?

Mail This Article
‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്‌ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്. 2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 100 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.