ആത്മഹത്യാക്കുറിപ്പിൽ വിജയൻ ഒളിപ്പിച്ചു, ഞെട്ടിക്കുന്ന സത്യങ്ങൾ; ആ 2 കോൺഗ്രസ് നേതാക്കളും കത്ത് കണ്ടു? ബിജെപി ‘വീണില്ല’, പക്ഷേ...

Mail This Article
‘ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ ബാധ്യത ഉണ്ടായിട്ടുണ്ട്. പല നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവച്ചു. സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്. മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്. കോൺഗ്രസ് ലീഗൽ സെല്ലിന് ഇതെല്ലാം അറിയാം. പാർട്ടിക്കു വേണ്ടി ഉണ്ടാക്കിയ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കട്ടെ..’ കേരളം ഞെട്ടലോടെ വായിച്ച വരികളാണിത്. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ എം.എൻ. വിജയന്റെ ഈ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുന്നു. എന്തുകൊണ്ടാണ് വിജയന് ആത്മഹത്യ ചെയ്യേണ്ടി വന്നത്? അതിന്റെ ഉത്തരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലെ ഓരോ വരിയിലുമുള്ളത്. കോൺഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പിഴവു സംഭവിച്ചോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. അതിനിടെ സിപിഎം ആകട്ടെ കിട്ടിയ അവസരം പാഴാക്കാതെ കനത്ത സമരത്തിലാണ്. തൃശൂര്‍ കരുവന്നൂരിൽ ഉൾപ്പെടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടെറെ സംഭവങ്ങളിൽ സിപിഎം പ്രതിരോധത്തിൽ തുടരുമ്പോഴാണ് വയനാട്ടിൽ കോൺഗ്രസിനെതിരെ ഇത്തരമൊരു ആയുധം വീണുകിട്ടുന്നത്. എന്താണ് വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും മരണത്തിൽ കലാശിച്ച യഥാർഥ കാരണങ്ങൾ?