മമതയുമായി ചേർന്ന് എന്തു ‘കാട്ടാനാ’? തകർന്നത് ഗോവൻ സ്വപ്നം, പരീക്ഷണം ഇനി ‘നിലമ്പൂർ ലാബിൽ’; അവസാനിക്കുമോ ‘അൻവറിസം’?

Mail This Article
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്‌വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.