കേരളം വിട്ട് തെലങ്കാനയിൽ ആരംഭിച്ച കിറ്റെക്സ് സംരംഭത്തിന്റെ ആദ്യഘട്ടം ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബ് ചോദിക്കുന്നു– കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിൽ ഏത് ഇൻഡസ്ട്രിയാണ് വന്നത്? ഒരെണ്ണം ചൂണ്ടിക്കാണിക്കാമോ?
കേരളത്തിലേക്ക് ഇനി തിരിച്ചുവരുമോ? തെലങ്കാനയിൽ സർക്കാർ മാറിയത് എങ്ങനെ ബാധിച്ചു? തെലങ്കാനയിലേക്കു മാറിയതിനു ശേഷം കിറ്റെക്സിന് എന്തു സംഭവിച്ചു? കേരളം നിക്ഷേപസൗഹൃദമാണെന്നു പറയുന്നതിനെ എന്തുകൊണ്ട് എതിർക്കുന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് സാബു എം. ജേക്കബ്.
കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ്. (Picture courtesy: kitexchildrenswear.com)
Mail This Article
×
മൂന്നുവർഷം മുൻപാണ് മലയാളികളോട് ക്ഷമയും ചോദിച്ച് 3500 കോടി രൂപയുടെ നിക്ഷേപപദ്ധതികളും പിൻവലിച്ച്, കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്. 2020ലെ ‘അസെൻഡ് കേരള’ നിക്ഷേപക സംഗമത്തിൽ കേരള സർക്കാരുമായി ഒപ്പുവച്ച കരാറിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു ആ യാത്ര. ഏകദേശം 20,000 പേർക്ക് പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ഏകദേശം 5000 പേർക്കുവീതം തൊഴിൽ കിട്ടുന്ന വ്യവസായ പാർക്ക് പദ്ധതികളും അതുവഴി കേരളത്തിന് നഷ്ടമായി.
അതേസമയം, തെലങ്കാനയിലേക്കുള്ള പ്രവേശനം കമ്പനിക്ക് വൻ നേട്ടമായെന്ന് പറയുകയാണ് സാബു ജേക്കബ്. 3500 കോടി രൂപ നിക്ഷേപത്തോടെ തെലങ്കാനയിൽ സജ്ജമാക്കിയ ഫാക്ടറിയുടെ ഒന്നാംഘട്ടം ജനുവരി മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. അതോടെ കിറ്റെക്സിന്റെ പ്രതിദിന ഉൽപാദനശേഷി നിലവിലെ
English Summary:
Kitex Telangana Triumph: 197% Share Surge After Kerala Exit – Kitex Chairman Sabu M. Jacob
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.