സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. ‌എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com