ഹമാസിന്റെ ആവശ്യങ്ങൾക്ക് ‘കീഴടങ്ങി’ ഇസ്രയേൽ; ട്രംപിന്റെ മുന്നറിയിപ്പിൽ ഭയന്ന് നെതന്യാഹു; ‘ഖത്തർ ഡീലിൽ’ ബന്ദികൾ നാട്ടിലേക്ക്

Mail This Article
ഒന്നേകാൽ വർഷമായി അവരുടെ മുഖം കണ്ടിട്ട്, പലരും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ല. ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം അജ്ഞാത ഇരുട്ടറയിൽ കഴിയേണ്ടി വന്നവരുടെ മാനസികനില എങ്ങനെയായിരിക്കും? ആ ഇരുട്ടറയിൽ ഇരുന്ന് അവർ എത്ര കരഞ്ഞിട്ടുണ്ടാകും? സമയത്തിനു ഭക്ഷണവും മരുന്നും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങനെ ആലോചിച്ചാൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾക്ക് നടുവിലാണ് ബന്ദികളുടെ ബന്ധുക്കൾ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ഇസ്രയേൽ സർക്കാരിനെതിരെ അവർ തെരുവിലിറങ്ങി സമരം ചെയ്തതും ലോകം കണ്ടു. അവസാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഹമാസും ധാരണയിലെത്തി. വരും ദിവസങ്ങളിൽ ബന്ദികളിൽ ചിലരുടെയെങ്കിലും മുഖം കാണാമെന്ന പ്രതീക്ഷ ബന്ധുക്കൾക്ക് കൈന്നിരിക്കുന്നു. ഇസ്രയേൽ സർക്കാരും ബന്ദികളുടെ ബന്ധുക്കളും അവരെ സ്വീകരിക്കാൻ കാത്തിരിക്കുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ തടവുകാർക്ക് പകരമായി ആദ്യ സംഘം ബന്ദികളെ മോചിപ്പിക്കാനും കരാറായത്. ചൂടേറിയ വാഗ്വേദങ്ങൾക്ക് ശേഷം ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേലി സർക്കാർ പ്രാദേശിക സമയം ജനുവരി 18ന് പുലർച്ചെ തിരക്കിട്ട് അംഗീകാരവും നൽകി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരം ആറാഴ്ചത്തേക്ക് ഗാസയിൽ സമാധാനം ലഭിക്കുമെന്നാണ് അറിയുന്നത്. ഹമാസ് സംഘം കൈവശം വച്ചിരിക്കുന്ന ഒരു സംഘം ഇസ്രയേലി തടവുകാരെ സ്വതന്ത്രരാക്കുമ്പോൾ തിരിച്ച് ഇസ്രയേൽ