സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര്‍ വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ

loading
English Summary:

Will Annamalai Survive in Tamil Nadu BJP Party Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com