സൈന്യമില്ലാത്ത പാനമ എങ്ങനെ യുദ്ധം ചെയ്യും? യുഎസ് നിർമിച്ച കനാലിൽ പണം വാരി ചൈന; എങ്ങനെ നേരിടും ട്രംപിന്റെ ഭീഷണി

Mail This Article
വടക്ക്, തെക്ക് അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കു കുറുകെ അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാനമ കനാൽ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി, പഴയ സൂയസ് പ്രതിസന്ധിപോലെ മറ്റൊരു സൈനികനടപടിയിലേക്കു നീങ്ങുമോ? സമുദ്രങ്ങളെ ബന്ധിപ്പിച്ചു കപ്പലുകൾക്കു കടന്നുപോകാവുന്ന 2 കനാലുകളാണ് 19–ാം നൂറ്റാണ്ടിൽ നിർമിച്ച സൂയസും 20–ാം നുറ്റാണ്ടിൽ നിർമിച്ച പാനമയും. യൂറോപ്യൻ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന സൂയസ് 1950 കളിൽ ഈജിപ്ത് ദേശസാൽക്കരിച്ചതോടെ ആഗോള സ്വതന്ത്ര നാവികഗതാഗതത്തിന്റെ പേരിൽ ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും സൈനികനടപടിയിലേക്കു നീങ്ങിയതാണ്. അമേരിക്കയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ സൈനികനടപടി അപലപിച്ചതോടെ മൂവർക്കും പിൻവാങ്ങേണ്ടിവന്നു. 20–ാം നൂറ്റാണ്ടിന്റെ ആദ്യം പാനമ പ്രദേശം കൊളംബിയയുടെ അധീനതയിലായിരുന്ന കാലത്താണു യുഎസ് കനാൽ നിർമിച്ചത്. ദീർഘകാലത്തെ പ്രക്ഷോഭങ്ങളെ തുടർന്നാണ് 1977 ൽ കനാൽ സ്വതന്ത്ര പാനമയ്ക്കു തിരിച്ചുനൽകാൻ യുഎസ് തയാറായത്. 1999 ൽ കനാൽ പൂർണമായും പാനമയുടെ നിയന്ത്രണത്തിലായി. അന്നു നൽകിയ വാഗ്ദാനങ്ങളൊന്നും പാനമ പാലിക്കുന്നില്ലെന്നും