ട്രംപിനെ നേരിടാൻ തന്ത്രമൊരുക്കി ചിൻപിങ്; നയം കടുത്താൽ യുഎസ് കമ്പനികൾ ചൈന വിടും, നേട്ടമാക്കുമോ ഇന്ത്യ?

Mail This Article
യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ജിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ജിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ജിൻപിങ്ങിന്റെ നീക്കം...