അഭിമാന പരേഡ്, ഉജ്വലമായ ബീറ്റിങ് റിട്രീറ്റ്: റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യ; ഒരുക്കത്തിന്റെ വർണാഭ ദൃശ്യങ്ങൾ

Mail This Article
ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ അരങ്ങേറുന്ന സംഗീത വിസ്മയം. അതാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. എല്ലാ കൊല്ലവും ജനുവരി 29ന് നടക്കുന്ന ബീറ്റിങ് റിട്രീറ്റിനായി സേനാംഗങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സൗത്ത്–നോർത്ത് ബ്ലോക്കുകൾ, രാഷ്ട്രപതി ഭവൻ, പഴയതും പുതിയതുമായ പാർലമെന്റ് ഇവയൊക്കെ സ്ഥിതി കൊള്ളുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്ന സുന്ദരകാഴ്ചയുടെ പിരിശീലനങ്ങളുടെ ചിത്രങ്ങൾ. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് സംഗീതസാന്ദ്രമായ നന്ദിപ്രകടനം കാഴ്‌ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജോസ്കുട്ടി പനയ്ക്കും രാഹുൽ ആർ പട്ടവും പകർത്തിയ കാഴ്ചകളിലൂടെ ഒരു യാത്ര...