ഇന്ത്യൻ മാനത്ത് നൂറുമേനി; ഇത് രാജ്യത്തെ അത്യുന്നതങ്ങളിലെത്തിച്ച ശ്രീഹരിക്കോട്ട; വരുന്നത് മൂന്നാം വിക്ഷേപണത്തറ, വൻ ദൗത്യങ്ങൾ

Mail This Article
നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ വാതിലായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ ജനുവരി 29ന് രാവിലെ 6.23നു ജിഎസ്എൽവിയുടെ ചിറകിലേറി വിണ്ണിലേക്ക് ഉയരുന്നതോടെ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ചൊവ്വാഴ്ച തുടങ്ങും. സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിനു പകരം ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 02 എത്തുന്നത്. ചന്ദ്രയാൻ 3, ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും രണ്ടു വർഷത്തിനിടെ പിഴവില്ലാതെ, കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിശ്വസ്ത വിക്ഷേപണകേന്ദ്രമായി ശ്രീഹരിക്കോട്ട മാറിക്കഴിഞ്ഞു.