ബ്രൂവറിയിൽ നുരയുന്നത് സിപിഎമ്മിന്റെ വാശിയോ അഴിമതിയോ? മദ്യനിർമാണം സ്വകാര്യമേഖലയ്ക്ക് നൽകിയതിന് പിന്നിലെന്ത്? മദ്യത്തിന് 'ഷെയർ' ഇടാതെ സിപിഐ

Mail This Article
പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാല വേണ്ടെന്ന കടുത്ത നിലപാടിലാണു സിപിഐ. പ്ലാച്ചിമട സമരത്തിൽ സജീവമായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും ജലചൂഷണം നടത്തുന്ന മദ്യക്കമ്പനിയെ പിന്തുണയ്ക്കില്ല. കേരള കോൺഗ്രസ് (എം) പൊതുവേ മദ്യവിരുദ്ധ നയം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. പക്ഷേ, ആരൊക്കെ എതിർത്താലും എലപ്പുള്ളിയിൽ മദ്യനിർമാണശാല സ്ഥാപിക്കാനുള്ള അനുമതി പിൻവലിക്കില്ലെന്ന വാശിയിലാണു സിപിഎം. മഴക്കുഴി കുത്തിയായാലും മദ്യനിർമാണശാല സ്ഥാപിക്കുമെന്ന സിപിഎമ്മിന്റെ തീരുമാനത്തിനെതിരെ ഇടതു മുന്നണിയിൽ മാത്രമല്ല, സ്വന്തം അണികളിലും മുറുമുറുപ്പുണ്ട്. ഇഷ്ടമില്ലാത്തവരെ കള്ളുകുടിയൻമാരെന്നും വികസന വിരോധികളെന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്നത് പതിവാണ്. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യമേഖലയിൽ മദ്യനിർമാണശാല അനുവദിച്ചതിലും സംസ്ഥാന സർക്കാരിന് അതേ നയം തന്നെയാണ്. – എതിർക്കുന്നവർ വികസനവിരോധികൾ. ഇതര സംസ്ഥാന ലോബിക്കായി വാദിക്കുന്നവർ....