ഇസ്രയേലിനൊപ്പം നിന്ന് യുഎസ് ആക്രമിച്ചാൽ മഹായുദ്ധമെന്ന് ഇറാൻ: പ്ലാന്റുകളിൽ മൊസാദിന്റെ ബോംബ്: ആണവ ഭീതിക്കു പിന്നിലെന്ത്?

Mail This Article
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അതു പിന്നീട് സമ്പൂർണ യുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ഷി പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല. അത്തരമൊരു ആക്രമണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരം കൂടിയാകും. അതിനോട് ഉടൻതന്നെ സർവസന്നാഹങ്ങളോടെയായിരിക്കും ഇറാൻ മറുപടി പറയുകയെന്ന് ഖത്തർ സന്ദർശനവേളയിലാണ് അബ്ബാസ് പറഞ്ഞത്. ഡോണൾഡ് ട്രംപിന്റെ വരവോടെ ഇറാനു മേലുള്ള ഉപരോധം യുഎസ് കൂടുതൽ ശക്തമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനിടെ ഇറാന്റെ ആണവനിലയങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുക കൂടി ചെയ്താൽ അടങ്ങിയിരിക്കില്ലെന്നാന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. എന്തുകൊണ്ടാണ് ആണവനിലയം സംബന്ധിച്ച് ഇറാന് ഇത്രയേറെ ആശങ്ക. അതിന്റെ ഉത്തരത്തിന് ഏതാനും ആഴ്ചകള്‍ പിറകിലോട്ടു പോകണം. ആണവ പദ്ധതികൾക്കായി ഇറാൻ വാങ്ങിയ സെൻട്രിഫ്യൂജ് ഉപകരണങ്ങൾക്കുള്ളിൽ ഇസ്രയേലിന്റെ ചാരൻമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച വാർത്ത വന്നത് 2024 ജനുവരിയിലാണ്. എന്നാൽ ഇത് മുൻകൂട്ടി കണ്ടെത്താൻ ഇറാനു സാധിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫാണ്. ഇതിൽനിന്നുതന്നെ വ്യക്തം ഇറാനെതിരായ ഇസ്രയേലിന്റെ രഹസ്യനീക്കങ്ങൾ എത്രത്തോളം ശക്തമാണെന്നത്. ഇറാനും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും തമ്മില്‍ 2015ലെ ആണവ കരാറിന് സമ്മതിച്ചപ്പോൾ വിദേശകാര്യ മന്ത്രിയായിരുന്നു സരിഫ്. ഇറാന്റെ ആണവ നിലയങ്ങളിലെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും ഇസ്രയേൽ