തുടർച്ചയായ നാലാം വട്ടവും ഡൽഹിഭരണം കൊതിക്കുന്ന ആം ആദ്മി കഴിഞ്ഞതവണത്തെ വലിയ ജയം ഇത്തവണ സ്വപ്നം കാണുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയ ബിജെപിയാകട്ടെ നിയമസഭയിലേക്ക് അതു സാധിക്കുമെന്നും കരുതുന്നില്ല. സ്ഥാനാർഥിമികവിൽ പ്രതീക്ഷയർപ്പിക്കുന്ന കോൺഗ്രസിനാകട്ടെ ഒരു സീറ്റിൽ ജയിച്ചാലും വലിയനേട്ടം.
വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയും ആരോപണങ്ങൾ തുടരെ ഉയർത്തിയും മൂന്നു പാർട്ടികളും ഡൽഹി പിടിക്കാനുള്ള പോരാട്ടത്തിലാണ്. ഫെബ്രുവരി അഞ്ചിന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും?
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനദിനമായ ഇന്നലെ സൗത്ത് എക്സ്റ്റൻഷനിലെ തെരുവ് വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളാൽ നിറഞ്ഞപ്പോൾ. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ)
Mail This Article
×
ജയത്തിന്റെ കാര്യം ചോദിക്കുമ്പോൾ മൂന്നു പാർട്ടികളും മിതവാദികളാകും. എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും കോൺഗ്രസും പറയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ – മൂന്നു പേരുടെയും ആസ്ഥാനമായ ഡൽഹിയിൽ മുഖ്യപ്രചാരകരും അവർതന്നെ.
ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റ്. തുടർച്ചയായി നാലാം തവണ അധികാരം ലഭിക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും 2020ലെ വലിയജയം ഇത്തവണ ലഭിക്കില്ലെന്ന് എഎപിക്ക് ഉറപ്പുണ്ട്. ഏഴു ലോക്സഭാ സീറ്റിലും 50 ശതമാനത്തിലേറെ വോട്ടോടെയുള്ള ജയം ബിജെപി ആവർത്തിച്ചത് കഴിഞ്ഞ ജൂണിലാണ്. എന്നാൽ, 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽപോലും അത് ആവർത്തിക്കാനായില്ല.
കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവും എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനവുമൊക്കെ തങ്ങളെ സഹായിക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. ഒന്നുമില്ലാത്തവർക്ക് ഒന്നെങ്കിലും കിട്ടിയാൽ വലിയ സന്തോഷമെന്നതാണ് കോൺഗ്രസിന്റെ കാര്യം. എഎപിയുടെ നേട്ടം
English Summary:
Freebies, Development, and Accusations: Contest for Power in Delhi Elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.