ഇത്രയും വോട്ട് ബിജെപിക്ക് ഇതാദ്യം; ഡൽഹിയിൽ എഎപിയും കോൺഗ്രസും ചേര്‍ന്നിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നോ? - ഗ്രാഫിക്സ്

Mail This Article
വോട്ടെടുപ്പിന് ഏതാനും ദിവസം മുൻപായിരുന്നു അത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഡൽഹിയിലെ മട്ടിയാല മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. ബിജെപി സ്ഥാനാർഥി സന്ദീപ് സെഹ്‌രാവത്തിനു വോട്ടു തേടിയുള്ള പ്രചാരണത്തിനിടെ ധാമി നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു. ‘‘ഡൽഹിക്ക് ഇനി വേണ്ടത് ട്രിപ്പിൾ എൻജിൻ സർക്കാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഒരു എൻജിൻ നിങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇനി ഡൽഹിയിൽ ബിജെപിയെ വിജയിപ്പിച്ച് അടുത്ത എൻജിനും ശക്തമാക്കണം. ഒപ്പം മട്ടിയാലയിൽ സന്ദീപിനെ ജയിപ്പിച്ച് ഇതൊരു ട്രിപ്പിൾ എൻജിൻ ഭരണ സംവിധാനമാക്കണം’’. ധാമിയുടെ ആ ട്രിപ്പിൾ എൻജിൻ പിന്നീടങ്ങോട്ട് ഡൽഹിയിലുടനീളം പല പ്രചാരണയോഗങ്ങളിലും ബിജെപി നേതാക്കൾ പ്രയോഗിച്ചു. ഡൽഹിയിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ ധാമി പറഞ്ഞതുപോലെ തന്നെയായി കാര്യങ്ങൾ. കേന്ദ്രത്തിലും ഡൽഹിയിലും മട്ടിയാലയിലും ബിജെപി ജയിച്ചു. ഇന്ദ്രപ്രസ്ഥത്തിനും ഇന്ത്യയ്ക്കും ഇനി ഒരേ അധികാരകേന്ദ്രം. 47 സീറ്റുകളിലാണ് ബിജെപി ജയിച്ചുകയറിയത്. ഇവിടങ്ങളിലെല്ലാം ഇനി ട്രിപ്പിൾ എൻജിൻ പ്രവർത്തനങ്ങളാണ് ബിജെപി വാഗ്ദാനം. എഎപി ജയിച്ചത് 23 മണ്ഡലങ്ങളിൽ. അധികാരമില്ലാതെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ ഭരണത്തോട് അരവിന്ദ് കേജ്‌രിവാൾ എങ്ങനെ പോരാടുമെന്ന് കാത്തിരുന്നുതന്നെ കാണണം. കോൺഗ്രസ് പതിവുപോലെ ‘സംപൂജ്യരായും’ മടങ്ങുന്നു. 26 വർഷത്തിനു ശേഷം രാജ്യവും രാജ്യതലസ്ഥാനവും ഒരേ അധികാര കേന്ദ്രത്തിനു കീഴിൽ വരുന്നുവെന്ന അപൂർവതയും ഇത്തവണയുണ്ട്. 1998ലാണ് ഇതിനു മുൻപ്