‘ചേച്ചി പൊയ്ക്കോ, ഞാൻ എത്താം’; അനന്തു വന്നില്ല, ഫോണും എടുത്തില്ല; അന്ന് അപകടം മണത്തു; പ്രമീള പറയുന്നു, ‘പാതിവില തട്ടിപ്പ്’ തകർത്ത കഥ

Mail This Article
‘‘2024 ജൂൺ 18ന് മൂവാറ്റുപുഴ ടൗൺഹാളിൽ വച്ചായിരുന്നു ആ പ്രോഗ്രാം. ജനപ്രതിനിധികൾ അടക്കം നാട്ടിലെ പ്രധാനപ്പെട്ട ആളുകളെല്ലാം പങ്കെടുത്ത ആ വലിയ യോഗത്തിൽ വച്ചാണ് 1230 പേർക്ക് സ്കൂട്ടർ നല്‍കാനുള്ള യോഗം ചേരുന്നത്. 100 ദിവസത്തിനകം സ്കൂട്ടർ കൊടുക്കും എന്ന് അവിടെ വച്ച് പ്രസംഗിച്ചത് അനന്തു കൃഷ്ണനാണ്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അയാൾ പിന്നീട് മാറ്റിപ്പറഞ്ഞതു വേറെ കാര്യം. എന്നാൽ ഈ 100 ദിനം കഴിഞ്ഞിട്ടും സ്കൂട്ടർ എത്തിയില്ല എന്നു മാത്രമല്ല, അയാൾ വീണ്ടും സ്കൂട്ടർ കൊടുക്കാനുള്ള അടുത്ത പരിപാടിയുമായി രംഗത്തെത്തി. ഈ സമയത്താണ് ഒരു യൂത്ത് കോൺഗ്രസ് നേതാവ് എന്നെ വിളിച്ച് ഒരു കാര്യം പറയുന്നത്. കാശിന്റെ കാര്യവുമായി ബന്ധപ്പെട്ട് ആനന്ദ കുമാറും അനന്തു കൃഷ്ണനുമായി തെറ്റി എന്നു കേൾക്കുന്നു എന്നായിരുന്നു അത്’’, അനന്തു കൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് മൂവാറ്റുപുഴ മുൻ നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ് കുമാർ മനസ്സു തുറന്നത് ഇങ്ങനെയാണ്. കോൺഗ്രസിന്റെ കൗൺസിലറായിരുന്ന പ്രമീള ഈ സമയത്ത് തന്റെ രാഷ്ട്രീയ ജീവിത്തിലെ വലിയ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന സമയം കൂടിയായിരുന്നു. വിപ്പു ലംഘിച്ച് സിപിഎമ്മിനൊപ്പം നിന്നു തുടങ്ങിയ കാര്യങ്ങളുടെ പേരിൽ പ്രമീള അയോഗ്യയാക്കപ്പെടുന്നത് ഈ സമയത്താണ്. എന്നാൽ ജനപ്രതിനിധിയെന്ന നിലയിൽ തന്റെ വിശ്വാസ്യത മുഴുവൻ ഉപയോഗിച്ച് അനന്തു കൃഷ്ണൻ തട്ടിപ്പു നടത്തുകയാണ് എന്ന് ബോധ്യപ്പെട്ടതോടെ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു താനെന്ന് പ്രമീള പറയുന്നു. പ്രമീള അടക്കമുള്ള സീഡ് (സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റി) ഭാരവാഹികളുടെ പരാതിയിലാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അനന്തു കൃഷ്ണനെ പഴുതടച്ച് പൂട്ടിയത്. എങ്ങനെയാണ് അനന്തു ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്? പ്രമീള തട്ടിപ്പ് തിരിച്ചറിഞ്ഞത് എപ്പോഴാണ്? എന്താണ് ആ തട്ടിപ്പു പുറത്തുകൊണ്ടുവന്ന പോരാട്ടത്തിനു പിന്നിലെ കഥ? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമീള.