തോമസിനു വേണ്ടി കാരാട്ടിനെ വരെ കണ്ടു ! അവർ ഒന്നിച്ചത് ചാക്കോ അറിഞ്ഞില്ലേ ? ‘ഈ ‘റഫറിക്കു’ ചുവപ്പുകാർഡ് കാണിച്ചത് സിപിഎം’

Mail This Article
ഫുട്ബോൾ കളിയിൽ രണ്ടു ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ റഫറി പുറത്തായാലോ ? അതുപോലെയാണ് മന്ത്രി സ്ഥാനം സംബന്ധിച്ച് എൻസിപിയിൽ നടന്ന വടംവലിയിൽ റഫറിയുടെ റോളിൽ നിന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവച്ചു പുറത്തു പോകുന്നത്. ഏതാനും നാളുകളായി മന്ത്രിസ്ഥാനത്തിന്റെ പേരിൽ എൻസിപിയിൽ തർക്കം പുകയുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രനും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും എംഎൽഎയുമായ തോമസ് കെ. തോമസും തമ്മിലായിരുന്നു തർക്കം. തർക്കം പരിഹരിക്കാൻ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പല ഘട്ടത്തിലും ശ്രമങ്ങൾ നടന്നിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ചാക്കോ രാജിവച്ചു. പണ്ടേ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തനായ പി.സി. ചാക്കോ കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിട്ടും സംസ്ഥാന തലത്തിൽ പിന്തുണ നഷ്ടപ്പെട്ടതാണ് ചാക്കോയുടെ രാജിക്കു കാരണം. പ്രവർത്തകരുടെ എണ്ണം കൊണ്ട് ചെറുതെങ്കിലും എൻസിപിയിലെ അധികാര വടംവലിക്ക് കുറവുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ