അന്ന് കരണത്തടിച്ച എസ്എഫ്ഐയെ ന്യായീകരിച്ചു; 9 വർഷത്തിനിടെ എങ്ങനെ പിണറായിയുടെ മനസ്സ് മാറി? സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനം ഇങ്ങനെ

Mail This Article
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്