ചാട്ടയടിച്ച് വേദനിച്ചത് മിച്ചം; ഡിഎംകെയ്ക്ക് ‘ഗുണ’മുള്ള ഓഫറുമായി മോദി; സ്റ്റാലിനെ എതിർക്കാനില്ല ആരും; വിജയ് ലക്ഷ്യമിടുന്നത്...

Mail This Article
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക. തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്. നിലവിൽ ഡിഎംകെ നയിക്കുന്ന