‘ആളുകൾ കാട്ടിൽ കയറുന്നതാണ് പ്രശ്നം. മദ്യലഹരിയിൽ ആനയുടെ അടുത്ത് പോകരുത്. വനത്തോട് ചേർന്ന് ആന കഴിക്കുന്നതൊന്നും കൃഷി ചെയ്യരുത്. സൗരോർജ വേലിയൊക്കെ ആന നശിപ്പിക്കുകയാണ്...’ വന്യജീവി ആക്രമണത്തിൽ മനുഷ്യർ നിരന്തരം മരിച്ചു വീഴുമ്പോൾ വനംവകുപ്പു നൽകുന്ന വിശദീകരണങ്ങളിൽ ചിലതാണിത്. ഈ വാദങ്ങൾക്കൊപ്പം പലപ്പോഴും വനംമന്ത്രിയും നിലകൊള്ളുന്നു. പക്ഷേ ഈ ന്യായങ്ങളിലെ വാസ്തവം എന്താണ്?
നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ പൂച്ചപ്പാറ മണിയുടെ അന്ത്യനിമിഷങ്ങളിൽ എന്താണു സംഭവിച്ചതെന്നറിഞ്ഞാൽ നമുക്കു വ്യക്തമാകും വനംവകുപ്പിന്റെയും മന്ത്രിയുടെയും ‘ന്യായ’ങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്ന്. ഇതു മണിയുടെ മാത്രം അനുഭവമല്ല. ഇതാണ് മലയോര മേഖലയിലെ ജീവിതം. മണിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം.
നെല്ലിയാമ്പതിയിലെ തേയില തോട്ടത്തിൽ ഇറങ്ങിയ കാട്ടാന. (ഫയൽ ചിത്രം : മനോരമ)
Mail This Article
×
‘ആളുകൾ കാട്ടിൽ കയറുന്നതാണ് പ്രശ്നം. അതെന്തിനാണെന്ന് നമുക്കറിയാമല്ലോ..’
‘മദ്യലഹരിയിൽ ആനയുടെ സമീപത്തുപോയാൽ ആക്രമിക്കും. മദ്യമാണ് വില്ലൻ..’
‘വനത്തോടു ചേർന്ന സ്ഥലങ്ങളിൽ ആന കഴിക്കുന്നതൊന്നും കൃഷി ചെയ്യരുത്..’
‘സൗരോർജ വേലിയും തൂക്കുവേലിയുമൊക്കെ ഇടുന്നുണ്ട്, ആന നശിപ്പിക്കുകയാണ്..’
മനുഷ്യ–വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്ന, അതിന്റെ പേരിൽ നിസ്സഹായരായി പ്രതിഷേധിക്കുന്ന മലയോരത്തെ മനുഷ്യർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കാലങ്ങളായി നൽകുന്ന ഉപദേശങ്ങളാണ് ഇതൊക്കെ. ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിസ്ഥിതി തീവ്രവാദം പണ്ടേ കുപ്രസിദ്ധമാണെങ്കിൽ അതിനെയും കവച്ചുവയ്ക്കുന്ന പ്രയോഗങ്ങളാണ് പതിറ്റാണ്ടുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് ഈയിടെയായി കേൾക്കുന്നത്. വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സ്ഥലത്തുവന്നും നിയമസഭയിൽപോയുമൊക്കെ ആധികാരികമായിത്തന്നെ മന്ത്രി നിരത്തുന്ന ന്യായങ്ങളുടെ സത്യാവസ്ഥയെന്താണ്? ഗുരുതര അനാസ്ഥ തെളിവു സഹിതം ബോധ്യപ്പെടുന്ന സംഭവങ്ങളിൽപ്പോലും നടപടിയെടുക്കാതെ മന്ത്രിയും വനംവകുപ്പും ആരെയാണ് സംരക്ഷിക്കുന്നത്?
English Summary:
Man-Animal Conflict attack Kerala: Forest Minister's Lies Exposed, Poochappara Mani's Death Highlights Kerala Forest Department Failures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.