മുൻപെങ്ങുമില്ലാത്ത വിധം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരളത്തിന്റെ മലയോര മേഖല. കൊടുംകാടുകൾ വെട്ടിത്തെളിച്ച് നൂറ്റാണ്ടുമുൻപേ കുടിയേറിയവരുടെ പിൻമുറക്കാർ ഇന്ന് വന്യമൃഗപ്പേടിയിൽ വന്നവഴി മടങ്ങുകയാണ്. നെല്ലും പഴവും പച്ചക്കറികളും വിളഞ്ഞുനിന്ന അവരുടെ നിലങ്ങൾ ഇന്ന് കാട്ടുപന്നിയും മാനും മയിലും കാട്ടാനയും കയ്യേറിക്കഴിഞ്ഞു. പകലന്തിയോളം വിയർപ്പൊഴുക്കിയ സ്വന്തം ഭൂമിയും കൃഷിയും ഉപേക്ഷിച്ച് കണ്ണീരോടെ മടങ്ങുകയാണ് കുടിയേറ്റക്കാരിൽ പലരും. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത മട്ടിൽ നോക്കിനിൽക്കുന്ന ഭരണകൂടം മറുവശത്തും.
നമ്മുടെ മലയോരഗ്രാമങ്ങൾ ഇത്രത്തോളം അരക്ഷിതത്വത്തിലമർന്ന കാലമില്ല. വന്യമൃഗപ്പേടിയിൽ കുടിയിറങ്ങുന്ന മലയോര ജനതയെക്കുറിച്ച് മനോരമ ലേഖകർ നടത്തിയ അന്വേഷണം.
പാലക്കയം ഇഞ്ചിക്കുന്ന് വട്ടപ്പാറയിൽ വന്യമൃഗശല്യം കാരണം ഉപേക്ഷിച്ച തന്റെ വീടിനു മുന്നിൽ എൽസി തമ്പി. ചിത്രം: മനോരമ
Mail This Article
×
കുടിയേറ്റത്തിലൂടെ കേരളത്തിന്റെ കാർഷികജീവിതത്തെ സമ്പന്നമാക്കിയ ഒരു ജനത വന്യമൃഗഭീതിയിൽ ഉറക്കം കിട്ടാതെ തളരുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയുമൊക്കെ നാടുകയ്യേറുന്നു. നാടിന്റെ ഭക്ഷ്യഭദ്രതയ്ക്ക് അടിത്തറ ഒരുക്കിയവർ സ്വന്തം മണ്ണിൽ അന്യരാക്കപ്പെടുന്നു. അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട സർക്കാരും വനംവകുപ്പും നിസ്സഹായത നടിക്കുന്നു. നമ്മുടെ മലയോരഗ്രാമങ്ങൾ ഇത്രത്തോളം അരക്ഷിതത്വത്തിലമർന്ന കാലമില്ല. മൃഗശല്യം മൂലം ഒട്ടേറെ ജനവാസ കേന്ദ്രങ്ങൾ ശൂന്യമായിത്തുടങ്ങി. ചിലരൊക്കെ കൃഷിയിടം ഉപേക്ഷിച്ചുപോയി. ചിലർ സുരക്ഷിതയിടങ്ങളിൽ രാത്രി തങ്ങി പകൽ സ്വന്തം കൃഷിഭൂമിക്ക് കാവലിരിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കുടിയേറിയവരിൽ ഒരു വിഭാഗം മൃഗങ്ങൾക്കു മുന്നിൽ അടിയറവു പറഞ്ഞുകഴിഞ്ഞു. അത്തരം ചില അനുഭവങ്ങളുടെ തീച്ചൂടിലേക്കാണ് ഈ യാത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.