സ്കൂട്ടറിന്റെ വെളിച്ചത്തിൽ ദൂരെ പുലിയുടെ കണ്ണുകള്, ഭയന്നു നിലവിളിച്ചു; മുറ്റത്ത് കാട്ടാന, കടുവ... വീട്ടിൽ ഓമന ഒറ്റയ്ക്ക്

Mail This Article
വന്യജീവികളെ ഭയന്നു നാട്ടുകാരിൽ പലരും കുടിയൊഴിഞ്ഞുപോയ വയനാട് ബത്തേരിക്കടുത്തുള്ള വടക്കനാട് ഗ്രാമത്തിൽ ഇന്നലെ ഉത്സവമായിരുന്നു. വടക്കനാട് ഈറ്റക്കുന്ന് കാളിമല തമ്പുരാൻ ക്ഷേത്രത്തിൽ താലപ്പൊലിയെടുക്കാൻ അവർ വീണ്ടും ഒത്തുകൂടി. ചൂരക്കുനി ജയരാജൻ, നാരകക്കൊല്ലി രവീന്ദ്രൻ, കളത്തിൽക്കുടി വിജയൻ, പറയരുകുടി വിജയൻ, ലക്ഷ്മണൻ...അങ്ങനെ കുറെപ്പേർ. ഇവരെല്ലാം പലപ്പോഴായി ഗ്രാമത്തിൽനിന്നു കുടിയൊഴിഞ്ഞവർ. വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട കർഷകഗ്രാമമാണു വടക്കനാട്. കൃഷി മാത്രം വരുമാനമാർഗമായ 1600 കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ആനയും കടുവയും മാനും കുരങ്ങുമെല്ലാം പ്രദേശത്തു തമ്പടിച്ചപ്പോൾ കൃഷി മാത്രമല്ല, മനുഷ്യവാസം തന്നെ അസാധ്യമായി. ഇക്കാലയളവിൽ നൂറോളം കുടുംബങ്ങളെങ്കിലും ഇവിടെനിന്നു കുടിയൊഴിഞ്ഞുപോയതായി വടക്കനാട് ഗ്രാമസംരക്ഷണസമിതി കൺവീനർ എം.കെ.കരുണാകരൻ പറയുന്നു. കാളിമല അമ്പലമുറ്റത്തുനിന്നുള്ള യാത്രയ്ക്കിടയിലാണ് പള്ളിവയൽ പത്മരാജനെ കണ്ടത്. മനോഹരമായ കൊത്തുപണികളുള്ള, 70 വർഷത്തിലധികം പഴക്കമുള്ള തറവാടും ഒന്നരയേക്കറും ഉപേക്ഷിച്ച് ഏഴു കിലോമീറ്റർ അകലെ പഴേരിയിലേക്കു പത്മരാജനും കുടുംബവും താമസം മാറിയിട്ട് 5 വർഷമായി. കാടും മൃഗങ്ങളും വീടും സ്ഥലവും കയ്യേറി. പത്മരാജനും സഹോദരങ്ങളും അവരുടെ കുട്ടികളുമെല്ലാം കളിച്ചുനടന്ന മുറ്റത്ത് ചൂടാറിയിട്ടില്ലാത്ത ആനപ്പിണ്ടം. കമ്പിവേലികളെല്ലാം കാട്ടാനകൾ പിഴുതെറിഞ്ഞു. പുരയിടത്തിലെ കാപ്പിയും കവുങ്ങുമെല്ലാം മറച്ച് അടിക്കാടുനിറഞ്ഞു. ‘‘ഒരുകാലത്ത് കൃഷികൊണ്ടു മാത്രം സുഭിക്ഷമായി ജീവിച്ചതാണ്. പിന്നീട് മൃഗങ്ങളെക്കൊണ്ട് രക്ഷയില്ലാതായി. ഇപ്പോൾ ബത്തേരി ടൗണിൽ ചുമട്ടുതൊഴിലെടുത്തു കഴിയുന്നു. ഒരിക്കൽ കാട്ടാന കുത്താൻ വന്നപ്പോൾ