‘സഹോദരിയെ കാണാതായി, അരമണിക്കൂർ കഴിഞ്ഞ് കണ്ടത് അബോധാവസ്ഥയിൽ’: ഇനി എഐ പറയും ‘അവിടെ അപകടമാണ്, ശ്രദ്ധിക്കുക’

Mail This Article
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...’ റെയിൽവേ സ്റ്റേഷനിൽ ഇടയ്ക്കിടെ മുഴങ്ങുന്ന ഈ അറിയിപ്പാണു ഡൽഹിയിൽ 18 പേരുടെ ജീവനെടുത്തതിൽ ഒരു കാരണമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഫെബ്രുവരി 15ന്, രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 പേർ മരിച്ച സംഭവത്തിലെ സുരക്ഷാ വീഴ്ചകളിൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥകൾ മുഴച്ചു നിൽക്കുകയാണ് (അവർ പലതരത്തിൽ അതു മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും). ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്ക് അനിയന്ത്രിതമായി വർധിച്ചിട്ടും അപകട സാധ്യത തിരിച്ചറിഞ്ഞുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്ചകളാണ് കൂട്ടമരണത്തിലേക്കു നയിച്ചത്. അപകടം സംഭവിച്ചതിനു പിറ്റേന്നും റെയിൽവേയുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ തുടരുന്നതിന്റെ തെളിവുകളാണു ന്യൂഡൽഹി റെയിൽവേ സ്റ്റേഷനില്‍ കാണാനായത്. ട്രെയിൻ വരുമ്പോൾ എങ്ങനെയും അതിൽ കയറിക്കൂടാനായി തിക്കും തിരക്കും കൂട്ടുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു അവിടെയെല്ലാം. ഡൽഹിയിൽ സംഭവിച്ചതു കുംഭമേളയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള സമാനമായ രണ്ടാമത്തെ അപകടമാണ്. ജനുവരി 29ന് പ്രയാഗ്‍രാജിൽ സ്നാനഘട്ടത്തിനു സമീപമുണ്ടായ ആൾക്കൂട്ട തിരക്കിൽ 30 പേർക്കാണു ജീവൻ നഷ്ടമായതെങ്കിൽ കുംഭമേളയിലേക്കു പോകാൻ ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനില്‍ തിരക്കുകൂട്ടിയ 18 പേരാണു മരിച്ചത്. ഇരു സംഭവങ്ങളിലും പ്രധാന കാരണം സുരക്ഷാ വീഴ്ചകളാണ്. എന്തെങ്കിലും വീഴ്ചകളോ അപകടങ്ങളോ സംഭവിച്ചാൽ മാത്രം കണ്ണുതുറക്കുന്ന അധികാരികളുടെ പതിവു സ്വഭാവം രണ്ടിടത്തും കാണാനായി. ഡൽഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തിനു പിന്നാലെ