അടൂർ ആർഡിഒ, കൊച്ചി കോർപറേഷൻ സെക്രട്ടറി... ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ട ആഗ്ര സ്വദേശി ഗ്യാനേഷ് കുമാർ കേരളത്തോട് ഇഷ്ടംകൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരളത്തിലുണ്ടായിരുന്ന നാളുകളിലെല്ലാം ഒരു ‘ഗ്യാനേഷ് ടച്ച്’ അവശേഷിപ്പിച്ചാണ് ഓരോ പ്രവൃത്തിയും പൂർത്തിയാക്കിയിരുന്നത്. നല്ലപോലെ മലയാളവും സംസാരിച്ചിരുന്ന ആ ഗ്യാനേഷ് കുമാറിനെ ഓർക്കുകയാണ് മലയാള മനോരമ അസി. എഡിറ്റർ ബോബി തോമസ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി ചുമതലയേറ്റ ഗ്യാനേഷ് കുമാർ (ചിത്രം:പിടിഐ)
Mail This Article
×
ഗ്യാനേഷ് കുമാറിനെ പരിചയപ്പെടുന്നതു തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. ആഗ്ര സ്വദേശിയായ അദ്ദേഹം അന്ന് അടൂർ ആർഡിഒയും സബ് കലക്ടറും ആയിരുന്നു. ഐഎഎസ് ലഭിച്ചശേഷമുള്ള ആദ്യകാല പോസ്റ്റിങ്. എറണാകുളത്തെ ഒരു കേസുമായി (വ്യക്തിപരമല്ല) ബന്ധപ്പെട്ട ചില രേഖകൾ ആർഡി ഓഫിസിൽ നിന്ന് എത്തേണ്ടിയിരുന്നു. കോടതി നിർദേശിച്ചിട്ടും അവ എത്തിച്ചില്ല. ആർഡി ഓഫിസിലെ ഒരു തൽപര കക്ഷി ഫയൽ ‘ചവിട്ടിപ്പിടിച്ച’തായിരുന്നു കാരണം. അന്ന് മനോരമയുടെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്ന ഞാൻ ഗ്യാനേഷിനെ കണ്ട് സംസാരിച്ചു. അതായിരുന്നു തുടക്കം. അന്നുതന്നെ അത്യാവശ്യം നന്നായി മലയാളം പറഞ്ഞിരുന്നു ഗ്യാനേഷ്.
സ്പീഡ്– അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആർഡി ഓഫിസിലെ സൂപ്രണ്ടിനെ വിളിച്ചു ഗ്യാനേഷ് പറഞ്ഞു: നാളെ രാവിലെ ആ ഫയൽ കോടതിയിലെത്തണം. ഉടൻ തയാറാക്കൂ. അയാൾ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്യാനേഷ്
English Summary:
Memories with Gyanesh Kumar, the Chief Election Commissioner, Who Once Had a Deep Fondness for Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.