പുട്ടിൻ പേടിയിൽ ബാൾട്ടിക്; ‘ട്രംപ്’ സൈന്യം പിന്മാറുന്നതോടെ തിരിച്ചടി; യുക്രെയ്ന് യുദ്ധം തീർന്നാൽ റഷ്യ ഈ രാജ്യങ്ങളിലേക്ക്...?

Mail This Article
സൗദിയിലെ ദിരിയ കൊട്ടാരത്തിലായിരുന്നു യുഎസ്– റഷ്യൻ പ്രതിനിധികളുടെ ആ യോഗം. റഷ്യ– യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കും? അതായിരുന്നു ചർച്ചയിലാകെ. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഒരുക്കമാണെന്നായിരുന്നു ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ ചർച്ച ഏകപക്ഷീയമായിരുന്നുവെന്നും യുക്രെയ്‌നിന്റെ ഭാഗത്തുനിന്നു പറയാനുള്ളതൊന്നും കേട്ടില്ലെന്നുമുള്ള ആരോപണങ്ങൾ ഒരു ഭാഗത്ത് ശക്തമായിരുന്നു. ഇതിനിടയിലാണു യുഎസ് കൂടി അംഗമായ നാറ്റോ സൈന്യം നിർണായകമായ യൂറോപ്പിലെ ബാൾട്ടിക് മേഖലയിൽനിന്നു പിന്മാറുന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്. ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവിടങ്ങളിൽ നിന്നാണു നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം. ഇതോടെ ഈ രാജ്യങ്ങളും കനത്ത യുദ്ധഭീതിയിലേക്കു വീണിരിക്കുകയാണ്. മുൻ സോവിയറ്റ് രാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങൾക്കു നിലവിൽ സംരക്ഷണം ഒരുക്കുന്നത് നാറ്റോ സൈന്യമാണ്. കൃത്യമായി പറഞ്ഞാൽ യുഎസ് സൈന്യം. ഈ സൈന്യത്തിന്റെ പിന്മാറ്റമാണ്