കടലിലെ നേരിയമാറ്റംപോലും മത്സ്യസമ്പത്തിനെ ബാധിക്കും. അപ്പോൾ അടിത്തട്ടാകെ ഇളക്കിമറിച്ചാലോ? കടലിലെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന് നിസ്സംശയം പറയാം
കടലിൽ മാത്രമല്ല, തീരത്തും ഖനനം കെടുതികൾ സൃഷ്ടിക്കും.തിരമാലകളെ തടുത്തുനിർത്തുന്ന മണൽത്തിട്ടകൾ ക്രമേണ നഷ്ടമാകുന്നതോടെ കടലാക്രമണം രൂക്ഷമാകും
കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കേരളതീരത്ത് കാത്തിരിക്കുന്നത് എന്തൊക്കെയാണ്? വിദഗ്ധർ പറയുന്നു
മഴ കനത്തതോടെ ശക്തമായ കടലാക്രമണത്തിൽ തകർന്ന കൊല്ലം മുണ്ടയ്ക്കൽ സ്നേഹക്കുന്ന് ഉദയമാർത്താണ്ഡപുരം പ്രദേശം. കുറച്ചു നാളുകൾ കൊണ്ട് ഈ പ്രദേശം പൂർണമായും ഇല്ലാതാവുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
Mail This Article
×
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ.
കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള
English Summary:
Will Kerala's Rich Fishing Grounds Disappear? Sea Sand Mining Project Faces Intense Backlash from Scientists
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.