ടിബറ്റിൽ ചൈനീസ് ഉപഗ്രഹം കണ്ടു കോടാനുകോടികളുടെ ‘വൈറ്റ് ഗോൾഡ്; 2800 കിലോമീറ്ററിൽ 65 ലക്ഷം ടണ്‍ ശേഖരം; ഇന്ത്യയ്ക്കും ആശങ്കപ്പെടാനുണ്ട്...!

Mail This Article
അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും. ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.