കൈകൊടുത്ത് മോദിയും ഖത്തർ അമീറും; ഒപ്പിട്ടത് നിർണായക കരാർ; പ്രവാസി മലയാളികൾക്കും ഇനി പ്രതീക്ഷയേറെ

Mail This Article
ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലൂടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഖത്തറും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, നിക്ഷേപ സഹകരണത്തിന് ആക്കം കൂട്ടുന്ന സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കരാർ കൈമാറി. പുതുക്കിയ ഇരട്ട നികുതി ഒഴിവാക്കൽ കരാർ ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തേകുമെന്നതിനപ്പുറം നിക്ഷേപകർക്ക് കൂടുതൽ മികച്ച ബിസിനസ് അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കും. 1999 ഏപ്രിൽ 7നാണ് ഖത്തറും ഇന്ത്യയും തമ്മിൽ ആദ്യമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറിൽ ഒപ്പുവെച്ചതെങ്കിലും കരാർ പ്രാബല്യത്തിൽ വന്നത് 2000 ജനുവരി 15നാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ഇരട്ട നികുതി ഒഴിവാക്കൽ കരാറിലൂടെ